12:05am 08 November 2026
NEWS
സർക്കാർ പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി
14/03/2025  08:01 AM IST
nila
സർക്കാർ പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി

കളമശേരി സർക്കാർ പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും വൻ കഞ്ചാവ് ശേഖരം പിടികൂടി. 10 കിലോ​ഗ്രാം കഞ്ചാവാണ് പൊലീസിന്റെ മിന്നൽപരിശോധനയിൽ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു വിദ്യാർത്ഥികൾ ഓടി രക്ഷപെട്ടു. ഇവർക്കായി അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപള്ളി സ്വദേശി അഭിരാജ്, എന്നിവരാണ് പിടിയിലായത്. 

ഇന്നലെ രാത്രിയിലാണ് ഹോസ്റ്റലിൽ പൊലീസ് മിന്നൽ പരിശോധന നടത്തിയത്.  രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ  നീണ്ടു. റെയ്ഡിനായി ഡാൻസാഫ് സംഘം എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. തൂക്കി വിൽപ്പനക്കുള്ള ത്രാസും മൊബൈൽ ഫോണുകളും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു. കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img